സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം : പൊലീസ് തലപ്പത്ത് അഴിച്ചുപണി. ക്രൈംബ്രാഞ്ച് ഡിഐജി ഹര്‍ഷിത അട്ടല്ലൂരിയെ തിരുവനന്തപുരം അഡീഷനല്‍ കമ്മിഷണറായി നിയമിച്ചു. റേഞ്ച് ഡിഐജിയായിരുന്ന സഞ്ജയ് കുമാര്‍ ഗുരുദീനാണ് അഡീഷനല്‍ കമ്മിഷണറുടെ അധിക ചുമതല വഹിച്ചിരുന്നത്. ഗുരുദീന്‍ റേഞ്ച് ഡിഐജിയായി തുടരും.

മെറിന്‍ ജോസഫ് അവധിയില്‍ പോകുന്ന ഒഴിവില്‍ തിരുവനന്തപുരം റൂറല്‍ എസ്പിയായിരുന്ന പി.കെ മധുവിനെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. പകരം ക്രൈബ്രാഞ്ച് എസ്പി ബി.അശോകന്‍ തിരുവനന്തപുരം റൂറല്‍ എസ്പിയായി ചുമതലയേല്‍ക്കും. അവധി കഴിഞ്ഞു തിരികെയെത്തിയ ആര്‍.നിശാന്തിനിയെ പൊലീസ് ആസ്ഥാനത്ത് എസ്പിയായി നിയമിച്ചു.

Top