തിരുവനന്തപുരം: കേരളാ പോലീസിന്റെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ അക്കൗണ്ട് തിരികെ പിടിച്ചു . ബുധനാഴ്ച രാത്രി എട്ടു മണിയോടെ ഹാക്ക് ചെയ്യപ്പെട്ട ‘ദി കേരളാ പോലീസ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെ പിടിച്ചത്.
‘ഓക്ക് പാരഡൈസ്’ എന്ന ഹാക്കേഴ്സാണ് 3.15 ലക്ഷം ഫോളവേഴ്സുള്ള കേരളാ പോലീസിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത്.ഹാക്ക് ചെയ്തതിന് പിന്നാലെ കേരളാ പോലീസ് പോസ്റ്റ് ചെയ്ത മുഴുവന്‍ ട്വീറ്റുകളും ഹാക്കര്‍മാര്‍ നീക്കം ചെയ്തിരുന്നു.ശേഷം എന്‍.എഫ്.ടി അനുകൂല ട്വീറ്റുകളാണ് പോസ്റ്റ് ചെയ്തിരുന്നത്.
2013 സെപ്തംബര്‍ മുതല്‍ സജീവമാണ് ‘ദി കേരളാ പോലീസ്’ എന്ന കേരളാ പോലീസിന്റെ ട്വിറ്റര്‍ അക്കൗണ്ട്.