മദ്യം ഒഴുക്കിക്കളയിച്ചതിന് സസ്‌പെന്‍ഷന്‍; പ്രതിഷേധവുമായി പൊലീസ് അസോസിയേഷന്‍

തിരുവനന്തപുരം: കോവളത്ത് വിദേശപൗരനെക്കൊണ്ടു മദ്യം ഒഴുക്കിക്കളയിച്ച സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരായ നടപടിയില്‍ പ്രതിഷേധവുമായി പൊലീസ് അസോസിയേഷന്‍. വസ്തുതകള്‍ അന്വേഷിക്കാതെയാണു സസ്‌പെന്‍ഷനെന്നാണു പരാതി.

സമഗ്ര അന്വേഷണം വേണമെന്ന് പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ സസ്‌പെന്‍ഷന്‍ നടപടികള്‍ മരവിപ്പിക്കണമെന്നും ആവശ്യം. വിദശ പൗരന്‍ മദ്യം കൊണ്ടുപോയത് ബീച്ചിലേക്കെന്നും അസോസിയേഷന്‍ അറിയിച്ചു. കോവളം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജിയെയാണ് സസ്‌പെന്‍ഡു ചെയ്തത്. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശത്തിലാണു നടപടി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോവളത്തുവച്ചാണു ബവ്‌കോ മദ്യവില്‍പന കേന്ദ്രത്തില്‍നിന്നു അനുവദനീയ അളവില്‍ വാങ്ങിയ മദ്യവുമായി പോയ സ്വീഡിഷ് പൗരന്‍ സ്റ്റീവനെ ബില്‍ ചോദിച്ച് പൊലീസ് തടഞ്ഞത്. ബില്‍ ഇല്ലാതെ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്നു പൊലീസ് പറഞ്ഞതോടെ സ്റ്റീവന്‍ രണ്ടു കുപ്പി മദ്യം റോഡില്‍ ഒഴുക്കി.

Top