കുംഭമാസ പൂജയ്ക്കായി നാളെ ശബരിമല നട തുറക്കും: നിരോധനാജ്ഞ വേണമെന്ന് പൊലീസ്

പത്തനംതിട്ട: നാളെ കുംഭമാസ പൂജയ്ക്കായി നട തുറക്കാനിരിക്കേ ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പൊലീസ്. ഇന്ന് അര്‍ധരാത്രി മുതല്‍ ഫെബ്രുവരി 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ജില്ല കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടത്.

എന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കളക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി പറയുന്നത് മാറ്റിയ സാഹചര്യത്തില്‍ കുംഭമാസ പൂജാവേളയിലും സന്നിധാനത്ത് പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്നാണ് പോലീസിന്റെ നിരീക്ഷണം.

Top