രാജ്യത്തെ ഐ.പി.എസ് ട്രെയിനികളും കേരളത്തെ കണ്ട് പഠിക്കും !

കൊവിഡ് പ്രതിരോധത്തില്‍ കേരള പൊലീസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഐപിഎസ് പ്രൊബേഷനറി ഓഫീസര്‍മാരുമായി സംസ്ഥാന പൊലീസ് മേധാവി മേധാവി ലോക്‌നാഥ് ബെഹ്‌റ പങ്കുവയ്ക്കും. നാഷണല്‍ പൊലീസ് അക്കാദമി ഡയറക്ടറുടെ പ്രത്യേക ക്ഷണപ്രകാരമാണിത്.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള പൊലീസ് വഹിക്കുന്ന പങ്ക് രാജ്യാന്തര പ്രശംസ നേടിയ സാഹചര്യത്തിലാണ് ക്ഷണം. സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ള പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 160 പേരാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ശനിയാഴ്ച സംസ്ഥാന പൊലീസ് മേധാവിയുടെ ക്ലാസ്സില്‍ പങ്കെടുക്കുന്നത്.

Top