‘ഹെൽമറ്റ് വച്ചാൽ പെൺപിള്ളേരെ…’; മാസ് ട്രോളുമായി കേരള പൊലീസ്

തിരുവനന്തപുരം: കേരള പൊലീസിന്റെ ഫെയ്സ് ബുക്ക് പേജ് മലയാളികളുടെ മനസ്സിൽ ആദ്യം തന്നെ ഇടം പിടിച്ചിരുന്നു. നിയമപരമായ അറിയിപ്പുകളും മറ്റ് സന്ദേശങ്ങൾ എല്ലാം തന്നെ ട്രോളുകളിലൂടെ ജനങ്ങളിൽ എത്തിക്കുന്നതിൽ വലിയ പങ്ക് തന്നെയാണ് കേരള പോലീസിനുള്ളത്. ഇപ്പോഴിതാ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ സംഭവിക്കുന്ന വിപത്തിനെ മനോഹരമായി ട്രോളിയിരിക്കുകയാണ്.

‘ഹെൽമറ്റ് വച്ചാൽ പെൺ പിള്ളേരെ മുഖം കാണിക്കാൻ
പറ്റില്ല എന്നു പറഞ്ഞ ചങ്കുണ്ടായിരുന്നു എനിക്ക്…അവനെ ഇപ്പോ കാണുമ്പോ’ എന്ന ട്രോൾ ആണ് കേരള പൊലീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹെല്‍മറ്റ് ധരിച്ചില്ലേൽ നിങ്ങളുടെ മുഖസൗന്ദര്യം മറ്റുള്ളവരെ കാണിക്കാനായേക്കും എന്നാൽ നിങ്ങൾക്ക് എല്ലാരേയും എന്നെന്നേക്കും കാണാനായ് ഹെൽമെറ്റ് ശീലമാക്കൂ എന്നാണ് ട്രോളിലൂടെ കേരള പൊലീസ് ഓര്‍മ്മിപ്പിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയ ഈ ട്രോൾ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

ഹെൽമെറ്റ് ധരിച്ചില്ലേൽ നിങ്ങളുടെ മുഖസൗന്ദര്യം മറ്റുള്ളവരെ കാണിക്കാനായേക്കും.. എന്നാൽ നിങ്ങൾക്ക് എല്ലാരേയും എന്നെന്നേക്കും കാണാനായ് ഹെൽമെറ്റ് ശീലമാക്കൂ …??#keralapolice #wear_helmet

Posted by Kerala Police on Sunday, November 10, 2019

Top