കേരള പൊലീസിന്റെ ‘നിർഭയം’ ഗാനം, ഏറ്റെടുത്ത് മെഗാസ്റ്റാർ മമ്മുട്ടിയും !

കൊച്ചി: കോവിഡിനെ നേരിടുന്ന കേരള പൊലീസിന് അഭിമാനമായി സൂപ്പര്‍ ഗാനവും.എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ ആശയത്തില്‍ പിറന്ന ഗാനം പാടിയിരിക്കുന്നത് സി.ഐ അനന്തലാലും സംഘവുമാണ്. നിര്‍ഭയം എന്ന് പേരിട്ട ഗാനം കൊച്ചി സിറ്റി പൊലീസാണ് തയ്യാറാക്കിയിരിക്കുന്നത്. നടന്‍ മമ്മുട്ടി അടക്കമുള്ള പ്രമുഖരാണ് ഈ ഗാനം ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

നിപ്പയെയും പ്രളയത്തെയും കേരളം അതിജീവിച്ച പോലെ കോവിഡ് 19 നെയും അതിജീവിക്കുമെന്ന സന്ദേശമാണ് ഈ ഗാനത്തിലൂടെ പൊലീസ് നല്‍കുന്നത്. പൊലീസ് കോവിഡിനെ തുരത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ സഹിതമാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. പൊലീസ് സേന ഇതിനകം തന്നെ ഏറ്റെടുത്ത വീഡിയോ താരങ്ങള്‍ കൂടി ഏറ്റെടുത്തതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

നേരത്തെ കൊലയാളി വൈറസിനെ തുരത്താന്‍ കൈ കഴുകേണ്ടതിന്റെയും മാസ്‌ക് ധരിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കി പൊലീസ് തയ്യാറാക്കിയ നൃത്തവും സൂപ്പര്‍ ഹിറ്റായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഈ സന്ദേശം പ്രചരിപ്പിക്കുകയുണ്ടായി.

Top