ഡി.ജി.പിയെ ഇനി കേന്ദ്രം തീരുമാനിക്കും . . . കേരളത്തിലും ഇനി ബി.ജെ.പി ‘നിയന്ത്രിക്കും’

POLICE

ന്യൂഡല്‍ഹി: കേരളത്തില്‍ ഇനി അധികാരത്തില്‍ വരാതെ തന്നെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് ‘സമാന്തര’ ഭരണം നടത്താം !

പൊലീസ് മേധാവിയെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാറിനുള്ള അധികാരം എടുത്ത് കളഞ്ഞ സുപ്രീംകോടതി നിയമന ചുമതല യു.പി.എസ്.സിക്ക് കൈമാറിയിരിക്കുകയാണ്.

ഇതോടെ പ്രത്യക്ഷത്തില്‍ കേന്ദ്ര സര്‍ക്കാറിന് മേല്‍ സംസ്ഥാന പൊലീസ് മേധാവികളുടെ നിയന്ത്രണമാണ് വരുന്നത്.

ഫെഡറല്‍ സംവിധാനമുള്ള രാജ്യത്ത് സംസ്ഥാന പൊലീസ് ഭരണത്തില്‍ ഇടപെടാന്‍ ഇനി ഈ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയാല്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാകുക.

dgp

പുതിയ സംസ്ഥാന പൊലീസ് മേധാവികളുടെ പട്ടിക നിലവിലെ സംസ്ഥാന പൊലീസ് മേധാവിമാര്‍ മാറുന്നതിന് മൂന്നു മാസം മുന്‍പ് യു.പി.എസ്.സിക്ക് നല്‍കണമെന്നതാണ് സുപ്രീം കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.

ഇതു സംബന്ധമായ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലങ്കിലും നിയമന അതോററ്റിയായ യു.പി.എസ്.സിക്ക് തന്നെ ഡി.ജി.പിമാരെ മാറ്റാന്‍ തക്ക പരാതി ലഭിച്ചാല്‍ അതിനും അധികാരമുണ്ടാകുമെന്നാണ് നിയമ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരുന്നത് സ്വപ്നം മാത്രമായ ബി.ജെ.പിക്ക് പൊലീസ് സേനയെ സൂപ്പര്‍ പവറായി ‘നിയന്ത്രിക്കാനുള്ള’ സുവര്‍ണ്ണാവസരമാണ് ഇതോടെ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ മാറ്റാന്‍ തീരുമാനിച്ചാല്‍ പോലും പൊലീസ് മേധാവിയെ ഇനി എളുപ്പത്തില്‍ മാറ്റാന്‍ കഴിയില്ല. രണ്ടു വര്‍ഷം കാലാവധി ഉറപ്പാക്കണമെന്ന നിര്‍ദ്ദേശവും സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

police

ജനങ്ങളുമായി നിരന്തരം ഇടപെടുകയും നേരിട്ട് നടപടി സ്വീകരിക്കാന്‍ ചുമതലപ്പെട്ടവരുമായി എസ്.ഐ, സി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരായ ശിക്ഷാ നടപടി സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ തന്നെ ഡി.ജി.പിക്ക് സ്വീകരിക്കാന്‍ കഴിയും. ജില്ലകളിലെ പൊലീസ് ചീഫുമാര്‍ ഐ.പി.എസുകാരായതിനാല്‍ യു.പി.എസ്.സി നേരിട്ട് നിയമിക്കുന്ന ഡി.ജി.പിയെ മറികടന്ന് സര്‍ക്കാറിനോട് വിധേയത്വം പുലര്‍ത്താന്‍ അവരുടെയും മുട്ടിടിക്കും.

നിഷ്‌ക്രിയരായ പൊലീസ് മേധാവിമാര്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടാനും ഇനി യു.പി.എസ്.സിക്ക് കഴിയും.

ബി.ജെ.പി കടുത്ത രാഷ്ട്രീയ പക വച്ചു പുലര്‍ത്തുന്ന കേരളത്തിലെയും ബംഗാളിലെയും സര്‍ക്കാറുകള്‍ക്ക് വലിയ തിരിച്ചടിയാണ് അപ്രതീക്ഷിതമായ ഈ ഉത്തരവ്. രാജ്യത്ത് നിയമവാഴ്ച സുതാര്യമാക്കാന്‍ ഈ ഉത്തരവ് മൂലം കഴിയുമെന്നും പൊലീസ് സ്വതന്ത്രമാകുമെന്നും മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ പറഞ്ഞു.

Top