തീവ്രവാദ ബന്ധം; കൊല്‍ക്കത്ത സ്വദേശി സൈബര്‍ പൊലീസിന്റെ വലയില്‍

police

തിരുവനന്തപുരം: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന കൊല്‍ക്കത്ത സ്വദേശി പൊലീസ് പിടിയില്‍. അമിത് ഭട്ടാചാര്യയാണ് സൈബര്‍ പൊലീസിന്റെ വലയിലായത്.

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ അഞ്ചുതെങ്ങ് സ്വദേശിനിയുടെ എട്ടരലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതേസമയം, എന്‍ഐഎ അമിതിനുവേണ്ടി രാജ്യവ്യാപകമായി തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്യാനായി എന്‍ഐഎ ഉടന്‍ തന്നെ തിരുവനന്തപുരത്ത് എത്തും.

Top