പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ശിക്ഷാ നടപടികളില്‍ 90 ദിവസത്തിനകം തീര്‍പ്പാക്കണം: ബെഹ്‌റ

തിരുവനന്തപുരം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ശിക്ഷാ നടപടികളില്‍ (Punishment Roll) 90 ദിവസത്തിനകം തീര്‍പ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു നടന്ന ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എടുത്ത തീരുമാന പ്രകാരമാണ് നടപടി.

ശിക്ഷാ നടപടികള്‍ നേരിടുന്ന പോലീസുദ്യോഗസ്ഥരുടെ പേരുവിവരം അടങ്ങിയ പട്ടിക ജില്ലാ പോലീസ് മേധാവിമാരും യൂണിറ്റ് മേധാവിമാരും തയ്യാറാക്കണം. ക്രൈം കേസുകളില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ എല്ലാദിവസവും വിലയിരുത്തി നടപടി സ്വീകരിക്കണം. അന്വേഷണം പൂര്‍ത്തിയാക്കുന്നതിനു 30 ദിവസത്തെ സമയക്രമം തീരുമാനിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

Top