മഴക്കെടുതി; നാളെ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ നാളെ( ഒക്ടോബര്‍ 18ന് ) നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി പോസ്റ്റ് പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഈ മാസം 18 – ആം തീയതി നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

Top