കര്‍ണാടകയുടെ ‘നന്ദിനി’ എത്തുന്നതില്‍ കേരളത്തിന് എതിര്‍പ്പ്; പ്രതിഷേധം അറിയിക്കും

കൊച്ചി: കര്‍ണാടകയുടെ പാലായ ‘നന്ദിനി’യുടെ ഔട്ട് ലെറ്റ് കേരളത്തില്‍ തുറക്കുന്നതില്‍ സംസ്ഥാനത്തിന് എതിര്‍പ്പ്. ദേശീയ ക്ഷീര വികസന ബോര്‍ഡിന് സര്‍ക്കാര്‍ പരാതി നല്‍കി. കര്‍ണാടക സര്‍ക്കാരിനെയും പ്രതിഷേധം അറിയിക്കും.

നേരിട്ട് സംസ്ഥാനത്ത് പാല്‍ വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുമായി കൂടിയാലോചിക്കാതെയും അനുമതി ചോദിക്കാതെയും നേരിട്ട് ഔട്ട് ലറ്റുകള്‍ തുറക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

‘നന്ദിനി’ ഔട്ട്ലറ്റ് തുടങ്ങുന്നതിനല്ല എതിര്‍പ്പ് അറിയിക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി മീഡിയവണിനോട് പറഞ്ഞു. പാല്‍ സംഭരണവും വില്‍പനയും അവരുടെ സഹകരണ പരിധിയില്‍ തന്നെയാകണമെന്ന് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മില്‍മയടക്കം പ്രവര്‍ത്തിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ സഹകരണപ്രസ്ഥാനം മറ്റൊരു സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ വിപണിയില്‍ നേരിട്ട് ഇടപെടരുതെന്ന നിയമം ‘നന്ദിനി’ ലംഘിക്കുകയാണെന്നും കെ.എസ് മണി പറഞ്ഞു.

 

Top