കുടിവെള്ളക്ഷാമം: വെള്ളം എത്തിക്കാമെന്ന കേരളത്തിന്റെ വാഗ്ദാനം നിരസിച്ച് തമിഴ്നാട്

തിരുവനന്തപുരം: കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് കഷ്ടത അനുഭവിക്കുന്ന തമിഴ്നാടിന് കുടിവെള്ളം ട്രെയിന്‍ മാര്‍ഗം എത്തിച്ചുനല്‍കാമെന്ന കേരള സര്‍ക്കാരിന്റെ വാഗ്ദാനം തമിഴ്നാട് നിരസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി കേരളം ബന്ധപ്പെട്ടപ്പോളാണ് ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടി ലഭിച്ചത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്.

ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം തമിഴ്‌നാട് നിരസിച്ചിരിക്കുന്നത്.

Top