ബിഷപ്പിനെതിരായ കേസ്: കുറ്റപത്രം വൈകിയാല്‍ വീണ്ടും തെരുവിലിറങ്ങുമെന്ന് കന്യാസ്ത്രീകള്‍

Jalandhar Bishop Franco Mulakkal

കോട്ടയം കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്കലിനെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് കന്യാസ്ത്രീകള്‍. ഇക്കാര്യം ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കോട്ടയം എസ് പി ഹരിശങ്കറെ കണ്ടു.

കേസില്‍ നാലു ദിവസത്തിനകം കോടതിയില്‍ കുറ്റപത്രം നല്‍കുമെന്നാണ് എസ് പി അറിയിച്ചത്. ബിഷപ്പിനെതിരായ കുറ്റപത്രം ഇനിയും വൈകിയാല്‍ തെരുവില്‍ ഇറങ്ങാന്‍ മടിക്കില്ലെന്നും, അതിനുള്ള അവസരം ഉണ്ടാക്കരുതെന്നും പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണക്കുന്ന സിസ്റ്റര്‍ അനുപമ അടക്കമുള്ള കന്യാസ്ത്രീകള്‍ പറഞ്ഞു.

അതേസമയം ബിഷപ്പിനെതിരെ സാക്ഷി പറഞ്ഞവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. മൊഴി നല്‍കിയതിന് ശേഷം മഠത്തിനുള്ളില്‍ തടവുജീവിതമാണെന്ന് സിസ്റ്റര്‍ ലിസി വടക്കേതില്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കന്യാസ്ത്രീകള്‍ കുറ്റപത്രം വീണ്ടും വൈകരുതെന്ന ആവശ്യവുമായി എത്തിയത്.

Top