നിപ വൈറസ്: നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് രോഗം പൂര്‍ണമായി മാറി

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച ബീച്ച് ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് രോഗം പൂര്‍ണമായി മാറിയെന്ന് റിപ്പോര്‍ട്ട്. വിദ്യാര്‍ഥിനിയുടെ സാമ്പിള്‍ പരിശോധനയില്‍ നെഗറ്റിവ് ആയാണ് റിപ്പോര്‍ട്ട് ലഭിച്ചത്. രോഗം മാറിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ പ്രധാനആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. സംസ്ഥാനത്ത് ഇതാദ്യമായാണ് നിപ സ്ഥിരീകരിച്ച ഒരാള്‍ക്ക് രോഗം ഭേദമാവുന്നത്.

രോഗം മാറി, ഇനി വരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും ഈ സാധ്യത മുന്നില്‍കണ്ട് കുറച്ചു ദിവസം നിരീക്ഷണത്തില്‍ നിര്‍ത്തുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിപ മരണ സംഖ്യ വര്‍ധിക്കുന്നതിനിടക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഏറെ പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും നല്‍കുന്നതാണ് പുതിയ വാര്‍ത്ത.

Top