യുവതിയെയും യുവാവിനെയും വൈത്തിരിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

deadbody

വയനാട് : വൈത്തിരിയില്‍ സ്വകാര്യ ലോഡ്ജില്‍ യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ കമിതാക്കളാണെന്നാണ് പുറത്തുവരുന്ന വിവരം.

ഇരുവരും ആത്മഹത്യ ചെയ്തതാണെന്നുള്ള നിഗമനത്തിലാണെന്ന് വൈത്തിരി പോലീസ് അറിയിച്ചു. തിരുവമ്പാടി സ്വദേശി മനോജാണ് മരിച്ച യുവാവെന്ന് തിരിച്ചറിഞ്ഞു. യുവതിയെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അസ്വാഭാവിക മരണത്തിന് വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top