വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് സ്വര്‍ണ്ണം കവര്‍ന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്

നെടുങ്കണ്ടം: ചേമ്പളത്ത് വീടിന്റെ പിന്‍വശത്തെ വാതില്‍ തകര്‍ത്ത് സ്വര്‍ണ്ണം കവര്‍ന്നു. ചേമ്പളം സ്വദേശി തോമസ് എബ്രഹാമിന്റെ വീട്ടില്‍ നിന്ന് നാല് പവന്‍ സ്വര്‍ണ്ണമാണ് കവര്‍ന്നത്.

തോമസും കുടുംബവും രാത്രി ഏഴോടെ ധ്യാനത്തിന് പോയ സമയത്താണ് കവര്‍ച്ച നടന്നത്. രാത്രി പത്തോടെ ഇവര്‍ തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. കള്ളന്‍ ഉണ്ടെന്നത് അറിയാതെ വീടിനുള്ളില്‍ പ്രവേശിച്ച ഇവരെ മോഷ്ടാവ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

നെടുങ്കണ്ടം പൊലീസ് പരിശോധന നടത്തി. ഇടുക്കിയില്‍നിന്ന് പോലീസ് നായയും വിരലളടയാള വിദഗ്ധരും വീട്ടിലെത്തി തെളിവ് ശേഖരിക്കുകയും ചെയ്തു.

Top