‘വെല്‍ക്കം ബാക്ക് എസ്.ജി’; സുരേഷ് ഗോപിക്ക് ഗംഭീര വരവേല്‍പ്പ് നല്‍കി മകന്‍ ഗോകുല്‍

നൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ താരമാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ തിരിച്ചുവരവിനെ വരവേറ്റ് രംഗത്തെത്തിയിരിക്കുകയാണ് മകന്‍ ഗോകുല്‍ സുരേഷ്.

‘വെല്‍ക്കം ബാക്ക് എസ്.ജി’ എന്നാണ് ഗോകുല്‍ തന്റെ ഫെയ്സ് ബുക്കില്‍ കുറിച്ചത്. ഗോകുലിന്റെ പോസ്റ്റിന് താഴെ സുരേഷ് ഗോപിക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകരും രംഗത്തെത്തി. മുന്‍കോപവും പരിഭ്രമവും നാണവും കലര്‍ന്ന മധ്യവയസ്‌കനായ മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ശോഭനയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, കെപിഎസി ലളിത, ലാലു അലക്സ്, ഉര്‍വ്വശി, സിജു വില്‍സണ്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ തന്നെ വേ ഫാറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

Top