കോഴിക്കോടിലെ യഥാര്‍ത്ഥ നിപ്പാകഥ; ‘വൈറസ്’ മേക്കിങ് വീഡിയോ പുറത്ത്

പ്പോള്‍ പടരുന്ന കൊറോണയേക്കാള്‍ മുമ്പ് കേരളത്തെപേടിപ്പിച്ച ഒന്നാണ് നിപ്പ വൈറസ്. കോഴിക്കോട് പടര്‍ന്ന നിപ്പ വിഷയമാക്കി ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രമാണ് ‘വൈറസ്’. ചിത്രത്തിന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു.

കോഴിക്കോട് ഉണ്ടായ യഥാര്‍ത്ഥ സംഭവകഥ ആസ്പദമാക്കി എടുത്ത സിനിമ തിയറ്ററുകളിലും മികച്ച വിജയം നേടിയിരുന്നു. ആഷിക്ക് അബു തന്നെയാണ് ചിത്രം നിര്‍മിച്ചിരുന്നത്.

മുഹ്‌സിന്‍ പരാരിയും സുഹാസും ഷറഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, രേവതി, സൗബിന്‍ എന്നിവരായിരുന്നു പ്രധാനതാരങ്ങള്‍.

Top