കെ.എസ്.ആര്‍.ടി.സി ഇന്‍സ്പെക്ടറെ കൈയ്യേറ്റം ചെയ്തു; യുവാവ് അറസ്റ്റില്‍

arrest

കാസര്‍കോഡ്: കെ.എസ്.ആര്‍.ടി.സി ഇന്‍സ്പെക്ടറെ കൈയ്യേറ്റം ചെയ്തുവെന്ന പരാതിയില്‍ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പൊയ്നാച്ചിയിലെ സന്തോഷിനെ (35)യാണ് കാസര്‍കോഡ് ടൗണ്‍ പൊലീസ്‌ അറസ്റ്റു ചെയ്തത്. കെ.എസ്.ആര്‍.ടി.സി കാസര്‍കോഡ് ഇന്‍സ്പെക്ടര്‍ കുട്ടനായിക്കിന്റെ പരാതിയിലാണ് പൊലീസ് യുവാവിനെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സന്തോഷ് ചീത്ത വിളിക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും തള്ളിത്താഴെയിടുകയും ചെയ്യുകയായിരുന്നു. കൈയ്യേറ്റം ചെയ്തെന്നും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറഞ്ഞിരുക്കുന്നത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Top