സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്; പവന് 120 രൂപ കൂടി 30,280 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 30,280 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,785 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില ഉയരുന്നത്. ഇന്നലെ പവന് 240 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. 30160 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.

ആഗോള വിപണിയിലെ വില വര്‍ദ്ധനവിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില ഉയരുന്നത്.

Top