മലപ്പുറത്ത് മോഷണക്കുറ്റം ആരോപിച്ച് രണ്ട് യുവാക്കള്‍ക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം

മലപ്പുറം: മലപ്പുറത്തെ വള്ളിക്കുന്ന് റെയില്‍വേസ്റ്റേഷന് സമീപത്ത് മോഷണക്കുറ്റം ആരോപിച്ച് യുവാക്കള്‍ക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം. പ്രദേശത്ത് മോഷണം പെരുകുന്നതായും യുവാക്കള്‍ മോഷ്ടാക്കളാണെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഷറഫുദീന്‍, നവാസ് എന്നീ യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

പരപ്പനങ്ങാടി പൊലീസ് എത്തിയാണ് ഇരുവരെയും മോചിപ്പിച്ചത്. ഇന്നലെ രാത്രി ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് എത്തിയതായിരുന്നു ഇവര്‍. കമ്പി, പൈപ്പ്, മരത്തടി തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് യുവാക്കളെ മര്‍ദ്ദിച്ചത്.

പൊലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അക്രമികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ലെന്ന് മര്‍ദ്ദനമേറ്റ യുവാക്കള്‍ പറഞ്ഞു. പേര് ചോദിച്ച ശേഷം മര്‍ദ്ദനം തുടങ്ങുകയായിരുന്നു. പിന്നാലെ വന്നവരും മര്‍ദ്ദിച്ചുവെന്ന് ഷറഫുദീന്‍ പറഞ്ഞു.

Top