ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. തമിഴ്‌നാട് അംബാസമുദ്രം സ്വദേശിനി സ്വര്‍ണ ഭാഗ്യമണി (55)യാണ് മരിച്ചത്.

കൊല്ലം- പുനലൂര്‍ പാതയില്‍ ആവണീശ്വരത്തിനു സമീപം മണ്ണാകുഴിയില്‍ എന്ന സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ട്രെയിനിന്റെ വാതലിനോട് ചേര്‍ന്ന് ഇരുന്ന ഇവര്‍ യാത്രയ്ക്കിടെ ഉറങ്ങിപ്പോയതാകാം അപകടമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Top