ബാങ്ക് തട്ടിപ്പുമായുള്ള വ്യാജ കോളുകള്‍ തടയാന്‍ കേരള പൊലീസ്;ബിസെയ്ഫ് ആപ്പ് പുറത്തിറക്കി

mobile tariff reduction

തിരുവനന്തപുരം: വ്യാജ കോള്‍ ഉപയോഗിച്ചുളള ബാങ്കിംഗ് തട്ടിപ്പ് തടയാന്‍ കേരള പൊലീസിന്റെ ബിസെയ്ഫ് ആപ്പ്. കേരള പൊലീസിന്റെ സൈബര്‍ ഡോമിന്റെ നേതൃത്വത്തിലുളള ആപ്പ് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കി.

ഇന്റര്‍നെറ്റ് വഴിയും ഫോണ്‍ വഴിയുമുളള വ്യാജ കോളുകള്‍ ഉപയോഗിച്ച് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്നത് ഇല്ലാതാക്കാനാണ് ബിസെയ്ഫ് ആപ്പ് പുറത്തിറക്കിയത്. അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്ന 100 ഓളം കേസുകളാണ് ദിവസവും കേരള പൊലീസിന്‍ മുന്നിലെത്തുന്നത്.

ആര്‍ബിഐ യില്‍ നിന്നും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ബാങ്ക് തട്ടിപ്പ് നടത്തുന്ന നമ്പറുകള്‍ ശേഖരിച്ചാണ് ആപ്പ് നിര്‍മ്മിച്ചത്. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ഇത്തരം നമ്പറുകളില്‍ നിന്നുളള ഫോണ്‍ വരില്ലെന്ന് കേരള പൊലീസ് വ്യക്തമാക്കുന്നു. പ്ലേസ്റ്റോറില്‍ നിന്ന് സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. കൂടാതെ ഫോണ്‍ നമ്പറുകള്‍ ബാങ്ക് തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നതാണോയെന്ന് ഉപഭോക്താവിന് ആപ്പില്‍ സെര്‍ച്ച് ചെയ്യാനും പറ്റുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

https://www.facebook.com/keralapolice/videos/197763401528322/

ഓരോ ദിവസവും പുതിയ നമ്പറുകളില്‍ നിന്ന് സ്പാം കോളുകള്‍ വരാനുള്ള സാധ്യതയുള്ളതുകൊണ്ട് തന്നെ ആപ്പ് സെര്‍വറിന് പുറമെ ഉപഭോക്താവിനും അനാവശ്യ നമ്പറുകള്‍ സ്വയം ബ്ലോക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്. ആപ് വേര്‍ഷനു പുറമെ സെര്‍ച്ച് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ bsafe.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും ലഭ്യമാണ്.

Top