കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; പന്ത്രണ്ടര കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

എറണാകുളം: കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. പന്ത്രണ്ടര കിലോ കഞ്ചാവാണ് പൊലീസ് കണ്ടെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പാലാരിവട്ടം സ്വദേശി ശ്രീക്കുട്ടന്‍, പത്തനംതിട്ട സ്വദേശി അജിത് എന്നിവരാണ് പിടിയിലായത്. ലഹരി വിരുദ്ധ സ്‌ക്വാഡും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പന്ത്രണ്ടര കിലോ കഞ്ചാവുമായി ഇരുവരും കുടുങ്ങിയത് .

Top