റമദാന്‍ നോമ്പ്; മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളന സമയം അഞ്ചു മണിയിലേക്ക് മാറ്റി

തിരുവനന്തപുരം: റമദാന്‍ വ്രതം തുടങ്ങിയതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസേന നടത്തുന്ന വാര്‍ത്താസമ്മേളനത്തിന്റെ സമയക്രമത്തില്‍ മാറ്റം. ആറ് മണിക്കുള്ള വാര്‍ത്താ സമ്മേളനം അഞ്ചു മണിയിലേക്കാണ് മാറ്റിയിരിക്കുന്നത്. നാല് മണിക്ക് നടത്തുന്ന മന്ത്രിസഭാ അവലോകന യോഗം മൂന്ന് മണിക്കും നടക്കും.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ചും ദൈനംദിനവിവരങ്ങളെക്കുറിച്ചും വിശദീകരിക്കാന്‍ ദിവസേന ആറ് മണി മുതല്‍ ഏഴ് വരെയായിരുന്നു കഴിഞ്ഞ ഒരു മാസത്തിലധികമായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നത്. ഈ വാര്‍ത്തസമ്മേളനത്തിന്റെ സമയക്രമത്തിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

Top