കൊറോണ വൈറസ്; ബ്രത്ത് അനലൈസര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം.

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ മൂന്നു പേരില്‍ സ്ഥീരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.

മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് സംശയം തോന്നിയാല്‍ അത്തരം ആളുകളെ വൈദ്യ പരിശോധനക്ക് വിധേയരാക്കി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top