23 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെടുത്തു; യുവാവ് അറസ്റ്റില്‍

arrest

കുമരകം: നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. സ്‌കൂട്ടറില്‍ കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിക്കവെയാണ് പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് കിളിരൂര്‍ കണ്ടത്തില്‍ച്ചിറ അനില്‍കുമാറി (റമോജ്-44) നെ കുമരകം പോലീസ് അറസ്റ്റ് ചെയ്തു .

ഞായറാഴ്ചയായിരുന്നു സംഭവം. തിരുവാര്‍പ്പ് വലിയപാലത്തിന് സമീപത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്. പരിശോധനയില്‍ പ്രതിയുടെ പക്കല്‍ നിന്ന് 23 പായ്ക്കറ്റ് നിരോധിത ഉത്പന്നങ്ങള്‍ കണ്ടെടുത്തു .
ജനമൈത്രി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.

Top