തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 30കിലോയോളം പാന്‍മസാലകള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോഡ്: നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കാസര്‍കോഡില്‍ നിന്നും തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ചക്കവെയാണ് ഉത്പന്നങ്ങള്‍ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ മുണ്ടയാട് സ്വദേശി രാഹുല്‍ സോണി(21)യെ റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തു.

144 പാക്കറ്റുകളിലാക്കിയ 30 കിലോയോളം പാന്‍മസാലകളാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.25-നായിരുന്നു സംഭവം. മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

ഡി-5 കോച്ചിനുള്ളില്‍ സീറ്റിനടിയില്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഉല്‍പ്പന്നങ്ങള്‍. പുകയില ഉത്പന്നങ്ങള്‍ മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കടത്താനായിരുന്നു പ്രതിയുടെ ശ്രമം. വിപണിയില്‍ ഇതിന് 19,086 രൂപ വിലവരും .

Top