എസ്എന്‍ഡിപി ഫണ്ട് ക്രമക്കേട്‌ക്കേസ് റദ്ദാക്കണം; സുഭാഷ് വാസു ഹൈക്കോടതിയില്‍

കൊച്ചി: എസ്എന്‍ഡിപി ഫണ്ട് ക്രമക്കേടിനെതിരെ ഫയല്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ മുന്‍ പ്രസിഡന്റ് സുഭാഷ് വാസു ഹൈക്കോടതിയില്‍. സാമ്പത്തിക ഇടപാടിനെ കുറിച്ച് അന്വേഷണം നടത്താന്‍ പൊലീസിന് അധികാരമില്ലെന്നും അതുകൊണ്ട് കേസ് റദ്ദാക്കണമെന്നുമാണ് സുഭാഷ് വാസു ഹര്‍ജിയില്‍ പറയുന്നത്.

കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള യൂണിയന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തേണ്ടത് കമ്പനി രജിസ്ട്രാര്‍ ആണെന്നും സുഭാഷ് വാസു ഹര്‍ജിയില്‍ പറയുന്നു.

കണക്കുകള്‍ക്ക് മാവേലിക്കര യൂണിയന്‍ ജനറല്‍ ബോഡി അംഗീകാരം നല്‍കിയിട്ടുണ്ട് . യൂണിയന്‍ കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയതിന്റെ പ്രതികാരമായാണ് വ്യാജ ആരോപണങ്ങളുമായി ദയകുമാര്‍ എന്നയാള്‍ പോലീസില്‍ പരാതി നല്‍കിയത്. എസ്എന്‍ഡിപി യൂണിയന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചു പൊലീസില്‍ പരാതിപ്പെടാന്‍ ദയകുമാറിന് അര്‍ഹത ഇല്ലെന്നും സുഭാഷ് വാസു ഹര്‍ജിയില്‍ പറയുന്നു. അതുകൊണ്ട് എഫ്‌ഐആര്‍ റദ്ദാക്കുകയും അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയും വേണമെന്നാണ് ,സുഭാഷ് വാസുവിന്റെ ആവശ്യം.

Top