കേരളത്തില്‍ വീണ്ടും കൊറോണ; ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്നയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിലെ രോഗ ബാധിതരുടെ എണ്ണം രണ്ടായി.

ഇയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇയാള്‍ ചൈനയില്‍ നിന്നെത്തിയ ആളാണെന്ന് അധികൃതര്‍ പറഞ്ഞു.

പുതിയ കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ രാവിലെ 10.30ന് മാധ്യമങ്ങളെ കാണും.

Top