കേരളത്തില്‍ നിന്ന് ചൈനയിലേക്ക് മാസ്‌കുകള്‍ അയച്ചു; കൊവിഡിനെ തടയാന്‍ മാസ്‌കുകളില്ല!

കോഴിക്കോട്: ആഗോളതലത്തില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മാസ്‌കുകള്‍ക്ക് വന്‍ ക്ഷാമം ഉള്ളതായി റിപ്പോര്‍ട്ട്. ചൈനയിലേക്ക് മാസ്‌കുകള്‍ കയറ്റി അയച്ചതിനെത്തുടര്‍ന്നാണ് കേരളത്തില്‍ വന്‍ കുറവ് അനുഭവപ്പെട്ടത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലടക്കം വേണ്ടത്ര മാസ്‌കുകള്‍ ഇല്ല എന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ കേരള വിപണിയിലുണ്ടായിരുന്ന പകുതിയിലേറെ മാസ്‌കുകളും ചൈനയിലേക്ക് കയറ്റി അയച്ചതായി മൊത്തവിതരണക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. എന്‍ 95 മാസ്‌ക്കുകളാണ് ഇത്തരം മാരകകാരികളായ വൈറസുകളെ ചെറുക്കാന്‍ ഉപയോഗിക്കുന്നത്. ടൂ ലെയര്‍, ത്രീലെയര്‍ മാസ്‌ക്കുകള്‍ക്കും കടുത്ത ക്ഷാമമാണ്. ഇത് കോഴിക്കോട്ടെ മാത്രം സാഹചര്യമല്ല. കേരളത്തിലെ മിക്കയിടത്തും അവസ്ഥ ഇത് തന്നെയാണ്.

ഡല്‍ഹി, മുംബൈ, എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് നിലവില്‍ മാസ്‌കുകള്‍ എത്തിക്കുന്നത്. ഈ നഗരങ്ങളിലെ മിക്ക ഫാക്ടറികളിലും നിര്‍മ്മിക്കുന്ന മുഴുവന്‍ മാസ്‌ക്കുകളും നിലവില്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുകയാണ്. കൂടുതല്‍ വില കിട്ടും എന്നത് തന്നെയാണ് ഈ വില്‍പനയ്ക്ക് കാരണം.

Top