രവി പൂജാരിയുടെ വെളിപ്പെടുത്തല്‍; കേരളാ പൊലീസിലെ ഉന്നതര്‍ തട്ടിയത് ‘കോടികള്‍’

ബംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. രവി പൂജാരിക്ക് കേരളാ പൊലീസിലെ അടക്കം ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ക്വട്ടേഷനുമായി ബന്ധപ്പെട്ട് പൊലീസിലെ രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടിയതായാണ് അധോലോക നായകന്റെ വെളിപ്പെടുത്തല്‍.

ക്വട്ടേഷന്‍ നല്‍കിയ ഇടനിലക്കാരില്‍ ഐ.പി.എസ്. റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍.

ആരോപണത്തിന് ആസ്പദമായ സംഭവം നടന്നത് പത്ത് വര്‍ഷം മുന്‍പാണ്. കള്ളപ്പണവിവാദമടക്കമുള്ള ഒരു ബിസിനസ്സ് ഗ്രൂപ്പില്‍ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത് എന്നാണ് വിവരം. രണ്ടരക്കോടി രൂപയായിരുന്നു അത്. സംഭവത്തില്‍ ഇടനിലക്കാരായി നിന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ തട്ടിയെടുത്തത്.

എന്നാല്‍ തനിക്ക് വെറും അമ്പത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും ബാക്കി രണ്ട് കോടി രൂപ പൊലീസ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തുവെന്നുമാണ് രവി പൂജാരി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ചോദ്യം ചെയ്യുന്ന എല്ലാ ഏജന്‍സികളോടും രവി പൂജാരി പറഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Top