നിയമസഭയില്‍ സംസാരിക്കുന്നത് മോദിയോ പിണറായിയോ? സംശയം ഉന്നയിച്ച് ചെന്നിത്തല

തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രിയ്ക്ക് ഈ കേസില്‍ എന്തിനാണിത്ര പിടിവാശിയെന്നാണ് ചെന്നിത്തലയുടെ ചോദ്യം. എന്താണ് അലനും താഹയും ചെയ്ത കുറ്റം എന്നു ആരും പറയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

പന്തീരാങ്കാവ് കേസ് സംസ്ഥാനത്തിന് തിരിച്ചു തരണം എന്ന് ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സ്പീക്കര്‍ യുവാക്കളുടെ വീട് സന്ദര്‍ശിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അമിത് ഷായുടെ കാലു പിടിക്കണമെന്നാണോ പ്രതിപക്ഷം പറയുന്നതെന്ന പിണറായി വിജയന്റെ ചോദ്യത്തിന് ഗവര്‍ണറുടെ കാലു പിടുക്കുന്നതിനെക്കാള്‍ നല്ലതാണ് അമിത് ഷായെ കാണുന്നതെന്നും രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ഡല്‍ഹിയില്‍ പോയപ്പോള്‍ പിണറായി വിജയന്‍ അമിത് ഷാ ക്കു പൂച്ചെണ്ട് കൊടുത്തില്ലേ എന്നും ചെന്നിത്തല ചോദിച്ചു. നിയമസഭയില്‍ സംസാരിക്കുന്നത് മോദിയോ പിണറായിയോ എന്ന് പോലും സംശയം തോന്നുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top