ഇവിടെ ‘എടാ, പോടാ’ വിളി പാടില്ല; പൂഞ്ഞാര്‍ സിംഹത്തിന്റെ വായ അടപ്പിച്ച് സ്പീക്കര്‍

pc george

തിരുവനന്തപുരം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെ ശാസിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. നിയമസഭയില്‍ ‘എടാ, പോടാ’ വിളി പാടില്ലെന്നാണ് സ്പീക്കര്‍ പിസിയോട് പറഞ്ഞത്.

സ്പീക്കര്‍ക്ക് നല്‍കാന്‍ ഒരു കുറിപ്പ് നിയമസഭയിലെ ജീവനക്കാരനെ പിസി ജോര്‍ജ്ജ് ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അത് കൈമാറാന്‍ വൈകിയതോടെ പിസി ‘എടാ, പോടാ’ പരാമര്‍ശം നടത്തുകയായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും പിസി ജോര്‍ജ്ജിനെ ശാസിക്കുകയും ചെയ്തു.

‘ജീവനക്കാരെ എടോ പോടോയെന്ന് വിളിക്കരുത്. നിയമസഭയ്ക്കകത്ത് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുത്.’ – സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആവര്‍ത്തിച്ചു.

Top