പന്തീരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തത് സ്വമേധയാ: ഡിജിപി

DGP Loknath Behera

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎയെ ഏറ്റെടുത്തതില്‍ വിശദീകരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസ് എന്‍ഐഎ സ്വമേധയാ ഏറ്റെടുത്തതാണെന്നാണ് ഡിജിപി പറഞ്ഞത്.

സര്‍ക്കാരിന്റെ ഇടപെടലുകളുടെ ഫലമായാണ് പന്തീരാങ്കാവ് യുഎപിഎ കേസ്, എന്‍ഐഎ ഏറ്റെടുത്തതെന്ന് പ്രതിപക്ഷനേതാവടക്കം വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നല്ലെന്നും എന്‍ഐഎ സ്വമേധയാ കേസ് ഏറ്റെടുക്കുകയായിരുന്നുവെന്നും ഡിജിപി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്.

കേസില്‍ അലനെയും താഹയെയും 14 ദിവസത്തേയ്ക്ക് വരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇരുവരേയും തൃശ്ശൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി.

Top