സിഐടിയുവിനെതിരെ മുത്തൂറ്റ് ജീവനക്കാര്‍, മന്ത്രിയും എംഎല്‍എയും തെറ്റിദ്ധരിപ്പിക്കുന്നു

തിരുവനന്തപുരം: മാസങ്ങളായി തുടരുന്ന മുത്തൂറ്റ് സമരം ഇപ്പോഴും തുടരുകയാണ്. അതിനിടയില്‍ സമരം നടത്തുന്ന സിഐടിയു സമരത്തിനെതിരെ മുത്തൂറ്റ് ജീവനക്കാരുടെ അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുകയാണ്. സിഐടിയുവിന് വേണ്ടി സംസാരിച്ച തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണനും എം സ്വരാജ് എംഎല്‍എയും ജനങ്ങളെയും നിയമസഭയെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് മുത്തൂറ്റ് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നത്.

ഓഫീസ് തുറക്കാന്‍ സിഐടിയു ഗുണ്ടകള്‍ അനുവദിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ വാദം. വിവിധ ബ്രാഞ്ചുകളിലെ വനിതാ തൊഴിലാളികളെ ആക്രമിക്കുന്ന നിലപാടാണ് സിഐടിയുവിന്റേതെന്നും ജീവനക്കാര്‍ തുറന്നടിച്ചു. മന്ത്രിയുടെയും എംഎല്‍എയുടെയും കൂട്ടുപിടിച്ച് സ്ത്രീകളെ അധിഷേപിക്കുകയാണെന്നും അവര്‍ ആരോപിച്ചു. മുത്തൂറ്റ് സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷനാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

നേരത്തെ സ്ത്രീകളെ മര്‍ദ്ദിക്കുകയും, സ്ത്രീകള്‍ക്ക് നേരെ മീന്‍ വെള്ളമൊഴിക്കും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്.

77 ദിവസമായി സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം നടത്തുകയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കുമ്പോഴും, സിഐടിയു പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തി ബ്രാഞ്ചുകള്‍ അടപ്പിക്കുന്നതായും ജീവനക്കാര്‍ പരാതിപ്പെടുന്നുണ്ട്.

Top