കോഴിക്കോടിന് പിന്നാലെ മലപ്പുറവും; സംസ്ഥാനത്തെ, പക്ഷിപ്പനിയും വേട്ടയാടുന്നു…

birdflue

മലപ്പുറം: സംസ്ഥാനത്ത് കൊറോണക്ക് പിന്നാലെ പക്ഷിപ്പനിയും പിടിമുറുക്കിയിരിക്കുന്നു എന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നത്. ഇപ്പോള്‍ ഇതാ ജനങ്ങളെ ആശങ്കയിലാഴ്ത്തി മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.

കഴിഞ്ഞദിവസങ്ങളില്‍ കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ മലപ്പുറവും പക്ഷിപ്പനിയുടെ കേന്ദ്രമായി മാറിയിരിക്കുന്നത്. പെരുവള്ളൂര്‍ പഞ്ചായത്തില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഈ പക്ഷികളുടെ സാമ്പിളുകള്‍ പരിശോധിച്ചശേഷമാണ് രോഗം സ്ഥിരീകരിച്ചത്.

പക്ഷിപ്പനികൂടി ആയതോടെ കേരളത്തില്‍ വലിയ രീതിയിലുള്ള ജാഗ്രതയാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, തിരുവനന്തപുരത്ത് കൊക്കുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന് മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു. പാലക്കാട്ടും കുട്ടനാട്ടിലും താറാവുകള്‍ ചത്തത് ബാക്ടീരിയയും ചൂടും മൂലമാണെന്ന് കണ്ടെത്തിയിരുന്നു. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്ന സാഹചര്യം നിലവിലില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

അതേസമയം പക്ഷിപ്പനി വന്നതോടെ കേരളത്തിലെ ചിക്കന്‍ മാര്‍ക്കറ്റുകളെല്ലാം ഇപ്പോള്‍ ശൂന്യമാണ്. 19 രൂപയാണ് കഴിഞ്ഞ ദിവസം ചിക്കന്റെ വില.

Top