ലോക്ഡൗണ്‍ ലംഘനം; വി.കെ ശ്രീകണ്ഠനും ഷാഫി പറമ്പിലിനുമെതിരെ കേസ്

പാലക്കാട്: ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് യോഗം വിളിച്ചു ചേര്‍ത്തതിന് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനും ഷാഫി പറമ്പില്‍ എം.എല്‍.എക്കുമെതിരെ കേസ്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭക്ഷണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു യോഗം വിളിച്ച് ചേര്‍ത്തത്. കിറ്റ് വാങ്ങാനും മറ്റും ധാരാളം പേരാണ് എത്തിയിരുന്നത്. ഇത് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

Top