ചികിത്സക്ക് ശേഷം കോടിയേരി തിരിച്ചെത്തി; പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

kodiyeri balakrishnan

തിരുവനന്തപുരം: അമേരിക്കയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം തിരിച്ചെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എകെജി സെന്ററിലെത്തി പാര്‍ട്ടിനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി.

വിദഗ്ധ പരിശോധക്കും ചികിത്സക്കും ആയി അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പോയ കോടിയേരി കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് എത്തിയത്. തുടര്‍ ചികിത്സകള്‍ തിരുവനന്തപുരത്ത് തുടരാനാണ് തീരുമാനം. അധികം വൈകാതെ സംഘടനാ നേതൃത്വത്തിലും പൊതു പരിപാടികളിലും കോടിയേരി സജീവമാകുമെന്നാണ് റിപ്പോര്‍ട്ട്.

Top