‘തെരഞ്ഞെടുപ്പ് ലക്ഷ്യം, പബ്ബുകള്‍ തല്‍കാലം വേണ്ട’; സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തിന്റെ കരട് തയ്യാര്‍

LIQOUR

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തിന്റെ കരട് തയ്യാറായി. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നയം നിലവില്‍ വരുമ്പോള്‍ പഴയ നയത്തില്‍ നിന്ന് കാതലായ മാറ്റങ്ങളൊന്നും ഇല്ല എന്നതാണ് പ്രത്യേകത. പുതിയ നയത്തിന് മന്ത്രിസഭ യോഗം അംഗീകാരവും നല്‍കികഴിഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ വിവാദത്തിലാക്കിയ പബ്ബുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയതായും സൂചനയുണ്ട്. പുതുതായി ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. കൂടാതെ ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കുക, അബ്കാരി ഫീസുകള്‍ കൂട്ടുക തുടങ്ങിയ വിഷയങ്ങളിലും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദ തീരുമാനം വേണ്ടെന്നായിരുന്നു സിപിഎം സെക്രട്ടേറിയേറ്റിന്റെ നിലപാട്. തുടര്‍ന്നാണ് പബ്ബും ബ്രൂവറികളും തല്‍കാലം വേണ്ടെന്ന് തീരുമാനിച്ചത്. പുതിയ മദ്യനയത്തിന്റെ കരട് ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും.

ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന ശുപാര്‍ശകള്‍ പലതലങ്ങളില്‍ നിന്ന് സര്‍ക്കാരിന് മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ ഡ്രൈഡേ ഒഴിവാക്കേണ്ടെന്ന നിലപാടാണ് കരട് മദ്യനയത്തില്‍ ഉള്ളത്. അതേസമയം കള്ളുഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം ചെയ്യും. ഡിസ്റ്റിലറികളുടെ ടൈ-അപ്പ് ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. ലൈസന്‍സ് ഫീസ് 28 ലക്ഷമായിരുന്നത് 30 ലക്ഷമാക്കിയാണഅ ഉയര്‍ത്തിയിരിക്കുന്നത്.

Top