സിഎഎ; ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ പാടില്ല, സ്ത്രീകള്‍ പ്രതിഷേധങ്ങള്‍ക്ക് ഇറങ്ങേണ്ട:കാന്തപുരം

kanthapuram

കോഴിക്കോട്: സിഎഎക്കെതിരായ പ്രതിഷേധങ്ങൡ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ പാടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മാത്രമല്ല സ്ത്രീകള്‍ സമരത്തിന് ഇറങ്ങേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കുന്ന തരത്തിലുള്ള സമരങ്ങള്‍ വേണം സംഘടിപ്പിക്കാന്‍ എന്നും അദ്ദേഹം പറഞ്ഞു.

സമരത്തിലെ സ്ത്രീ പങ്കാളിത്തത്തെ വിമര്‍ശിച്ച് നേരത്തേയും കാന്തപുരം രംഗത്ത് വന്നിരുന്നു. സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ തെരുവില്‍ സമരത്തിന് ഇറങ്ങാനും പുരുഷന്മാരെ പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.

അതേസമയം, രാജ്യത്തെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സൗഹൃദം സാധ്യമാണ് എന്ന വിഷയം മുന്‍നിര്‍ത്തി കേരളാ മുസ്ലീം ജമാ അത്ത് ജില്ലാ തലത്തില്‍ ഉമറാ സമ്മേളനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Top