ഷാര്‍ജയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ആറ് വയസ്സുകാരന് ദാരുണാന്ത്യം!

BOY

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ആറ് വയസ്സുകാരന് ദാരുണാന്ത്യം. ഷാര്‍ജയിലെ അബുഷഹര്‍ഹ ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം ഉണ്ടായത്.

മരിച്ച ബാലന്‍ ഓട്ടിസം ബാധിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനലിന് സമീപത്തുള്ള കസേരയില്‍ കുട്ടി കയറുകയും അവിടെ നിന്ന് വീണതുമാണ് അപകടകാരണം എന്നാണ് രക്ഷിതാക്കളില്‍ നിന്ന് പൊലീസിന് ലഭിച്ച വിവരം.

അപകടം നടന്നയുടന്‍ പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തിയിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ കുട്ടി തല്‍ക്ഷണം മരണപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം പിന്നീട് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റി. കേസ് പ്രോസിക്യൂഷനും കൈമാറിയിട്ടുണ്ട്.

Top