കെ.കെ ശൈലജയെ വാനോളം പുകഴ്ത്തി ആരിഫ് മുഹമ്മദ് ഖാന്‍; മികച്ച മന്ത്രിക്ക് സല്യൂട്ട്

kk-shailajaaaa

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയെ വാനോളം പുകഴ്ത്തി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. സംസ്ഥാനത്തെ ഏറ്റവും മികച്ച മന്ത്രിയാണ് ശൈലജയെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. തിരുവനന്തപുരത്ത് കേരള പോഷണ സെമിനാര്‍ വേദിയിലായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.

ആരോഗ്യ മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന മന്ത്രിയാണ് അവരെന്നും കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മന്ത്രിയാണ് ശൈലജയെന്നും അദ്ദേഹം വിലയിരുത്തി. തന്റെ കര്‍മ്മ മേഖലയോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നയാളാണ് മന്ത്രിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

നേരത്തെ കേന്ദ്രം തന്നെ കെ.കെ ശൈലജയെ പുകഴ്ത്തിയിരുന്നു. നിപ്പയേയും കൊറോണയേയും ചെറുക്കുന്നതിന് കേരളത്തിലെ ജനങ്ങളെ രാഷ്ട്രീയ ഭേദമന്യേ ഒരുമിപ്പിച്ച് നിര്‍ത്തിയതും ആത്മധൈര്യം പകര്‍ന്നതും പ്രശംസനീയമാണെന്നാണ് കേന്ദ്രം പറഞ്ഞത്.

Top