മലയോര ഹൈവേ; നിര്‍മ്മാണം പാതി വഴിയില്‍, വൈകിപ്പിക്കുന്നത് വനം വകുപ്പ്

തിരുവനന്തപുരം: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ രംഗത്ത്. മലയോര ഹൈവേ നിര്‍മ്മാണത്തില്‍ പ്രതിസന്ധി നേരിടാന്‍ കാരണം വനം വകുപ്പിന്റെ നിഷേധാത്മക നിലപാട് തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തല്‍. ഈ കാരണങ്ങള്‍ കൊണ്ട് പന്ത്രണ്ട് റീച്ചുകളില്‍ പാതാ നിര്‍മ്മാണം തടസ്സപ്പെട്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കാസര്‍ഗോഡ് – കര്‍ണാടക അതിര്‍ത്തി ഗ്രാമമായ മന്ദാരപദവില്‍ നിന്നും തിരുവനന്തപുരം വരെ നീളുന്നതാണ് മലയോര ഹൈവേ പദ്ധതി. എന്നാല്‍ വനം വകുപ്പ് അധികൃതര്‍ അനുമതി നല്‍കാത്തതിനാല്‍ പല ഇടങ്ങളിലും നിര്‍മ്മാണം മുടങ്ങി കിടക്കുകയാണ്. പ്രതിസന്ധി പരിഹരിക്കേണ്ട ഉദ്യോഗസ്ഥര്‍ ഇതിന് തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഒരു ഹെക്ടറില്‍ അധികം വനഭൂമി വിട്ടു നല്‍കണമെങ്കില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് നിയമം. അങ്ങനെ ചെയ്യുമ്പോള്‍ വനം വകുപ്പിന് പകരം ഭൂമി നല്‍കുകയും വേണം. ഈ നടപടി നടത്തുന്നതിനിടെയാണ് വനം വകുപ്പ് മുഖം തിരിച്ച് നില്‍ക്കുന്നത്. നിലവില്‍ വനമേഖലകള്‍ മാറ്റി നിര്‍ത്തിയാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.

Top