കെഎഎസ് പ്രാഥമിക പരീക്ഷ ഇന്ന്; എഴുതുന്നത് മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ പേര്‍

തിരുവനന്തപുരം: കെഎഎസ് പ്രാഥമിക പരീക്ഷ ഇന്ന്. രണ്ടു പേപ്പറുകളിലായാണ് പ്രാഥമിക പരീക്ഷ നടക്കുക. മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് ഇന്ന് പരീക്ഷ എഴുതുന്നത്. ആദ്യ പരീക്ഷ രാവിലേയും രണ്ടാമത്തേത് ഉച്ചക്ക് ഒന്നരക്കും തുടങ്ങും. പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ പ്രധാന പരീക്ഷ എഴുതണം. അത് ജൂണിലോ ജൂലൈയിലോ ആയിരിക്കും നടക്കുക.

ഒരുപാട് വിവാദങ്ങളും അഭ്യൂഹങ്ങളും കെഎഎസ് പരീക്ഷയോടനുബന്ധിച്ച് ഉണ്ടായിരുന്നു.

പരീക്ഷകള്‍ക്ക് പുറെ അഭിമുഖവും ഉണ്ടാകും. ശേഷമായിരിക്കും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. ജൂനിയല്‍ ടൈം സ്‌ക്വയില്‍ ട്രെയിനി എന്ന പേരിലുള്ള തസ്തികയിലെ ആദ്യ ബാച്ചിലേക്കാണ് പരീക്ഷ നടക്കുന്നത്. ഡെപ്യൂട്ടി കളക്ടര്‍ തസ്തികക്ക് മുകളില്‍ റാങ്കും ശമ്പളവും ഉള്ള തസ്തികയാണിത്.

വിജയിക്കുന്നവരുടെ പട്ടിക നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവരണത്തില്‍ നീണ്ട തര്‍ക്കവും പരീക്ഷാ പരീശീലനത്തിനായുള്ള സെക്രട്ടറിയേറ്റ് ജീവനക്കാരുടെ കൂട്ട അവധിയുമെല്ലാം നേരത്തെ വിവാദത്തിലായിരുന്നു.

Top