കൊറോണ; വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കുന്നതായി വൈദ്യുതി മന്ത്രി എം.എം മണി അറിയിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉത്തരവ് ബാധകമാണ്. അതേസമയം ഇന്ന് മുതല്‍ ഈ ആനുകൂല്യം നിലവില്‍ വരും. എം.എം മണി അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

ബഹു. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. കൊറോണയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിസന്ധിയും കണക്കിലെടുത്ത് വൈദ്യുതിച്ചാര്‍ജുകള്‍ അടക്കുന്നതിന് എല്ലാവര്‍ക്കും ഒരു മാസത്തെ കാലാവധി നല്‍കാന്‍ തീരുമാനിച്ചു. ഈ കാലയളവില്‍ പിഴയടക്കമുള്ള നടപടികള്‍ ഉണ്ടായിരിക്കുന്നതല്ല.

Top