കൊല്ലം: പൂയപ്പള്ളി മരുതമണ്‍പള്ളിയില്‍ യുവാവിനെ ബന്ധു വെട്ടി പരുക്കേല്‍പ്പിച്ചു. വഴിത്തര്‍ക്കത്തെ തുടര്‍ന്നാണ് അമ്പാടി മന്ദിരത്തില്‍ ജലജനെ (38)വെട്ടിപ്പരിക്കേല്‍പ്പിച്ചത്.കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജലജനെ ആക്രമിച്ച മരുതമണ്‍പള്ളി പൊയ്കവിള വീട്ടില്‍ സേതുരാജിനെ (48) അറസ്റ്റ് ചെയ്തു. നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം.