ചുമ ഉണ്ടെന്ന് പറഞ്ഞു, ഐസൊലേഷനില്‍ കിടക്കാന്‍ സന്നദ്ധനായിരുന്നു, എന്നിട്ടും..

തിരുവനന്തപുരം: കൊവിഡ് ബാധ സംശയിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ രോഗിയോട് വീട്ടില്‍ പോകാന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞതായി സൂചന. നല്ല ചുമ ഉള്ളതിനാല്‍ ഐസൊലേഷനില്‍ കഴിയാന്‍ തയാറായാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്.

ചുമ മാത്രമേ ഉള്ളൂവെന്നും കൊറോണയുടെ മറ്റു ലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നും പറഞ്ഞാണ് ഇയാളെ ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് പറഞ്ഞയച്ചത്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ ആയിരുന്നു നിര്‍ദേശം. ചുമയുള്ള കാര്യം ഇയാള്‍ വിമാനത്താവളത്തിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വയം സന്നദ്ധനായി പറഞ്ഞിരുന്നു.

ആശുപത്രിയില്‍ പരിശോധന കഴിഞ്ഞ് ഇയാള്‍ വീട്ടില്‍ പോയത് ഓട്ടോറിക്ഷയിലാണ്. ആംബുലന്‍സില്‍ തന്നെ പോകണമെന്ന നിര്‍ദേശം ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നോ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരില്‍ നിന്നോ ലഭിച്ചിരുന്നില്ലെന്നും ഇയാള്‍ പറയുന്നു. പോകുന്ന വഴിയില്‍ പലയിടത്തും ഇയാള്‍ ഇറങ്ങിയിരുന്നു.

ഇയാള്‍ ഇപ്പോള്‍ ഐസൊലേഷനില്‍ കഴിയുകയാണ്.

Top