അന്യസംസ്ഥാനത്ത് നിന്ന് വരുന്ന ബസുകളില്‍ പരിശോധന, തൃശ്ശൂരില്‍ ഒരാള്‍ നിരീക്ഷണത്തില്‍

തൃശ്ശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ശക്തമായ പരിശേധനയാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന ബസുകളില്‍ പരിശോധന നടത്തി തുടങ്ങി.സംസ്ഥാന ആരോഗ്യ വകുപ്പും, മോട്ടോര്‍വാഹന വകുപ്പും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.

വൈറസിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ വേണ്ട സൗകര്യങ്ങളും ആംബുലന്‍സും സജ്ജീകരിച്ചായിരുന്നു പരിശോധന.

കഴിഞ്ഞ ദിവസം തൃശ്ശൂര്‍ മണ്ണുത്തി ബൈപാസില്‍ അര്‍ദ്ധരാത്രി മുതല്‍ പരിശേധന നടത്തിയിരുന്നു. 30 ബസുകളും 768 യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി. അതേസമയം കൊറോണയെ കുറിച്ചുള്ള മുന്നറിയിപ്പും യാത്രക്കാര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ആരോഗ്യവകുപ്പ് പരിശോധനയ്ക്കിടെ പറഞ്ഞു. വെള്ളിയാഴ്ച ആണ് ഏറ്റവും അധികം ബാംഗ്ലൂര്‍ യാത്രക്കാര്‍ ഉണ്ടാകുന്നത് അതിനാലാണ് കഴിഞ്ഞ ദിവസം പരിശേധന നടത്തിയത്.

എന്നാല്‍ പരിശോധനയില്‍ ഒരാള്‍ വൈറസിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ദമാമില്‍ നിന്ന് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി ബസ് മാര്‍ഗം തൃശ്ശൂരില്‍ എത്തിയ ആളായിരുന്നു അത്. ഇയാളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top